പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ല; സൗദി

By News Bureau, Malabar News
Representational Image(Picture by Sameh Rahmi/NurPhoto/PA Images)
Ajwa Travels

റിയാദ്: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ പലസ്‌തീൻ രാജ്യം യാഥാർഥ്യമാക്കണമെന്നും അഭയാർഥികളായ പലസ്‌തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

ജറുസലേം തലസ്‌ഥാനമായി സ്വതന്ത്ര പലസ്‌തീൻ സ്‌ഥാപിക്കുകയല്ലാതെ ഇവിടുത്തെ പ്രശ്‌നത്തിന് മറ്റൊരു പരിഹാരമില്ലെന്നും സൗദി അറേബ്യ വ്യക്‌തമാക്കി. ഇത് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന പലസ്‌തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി അറേബ്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

പശ്‌ചിമേഷ്യയുടെ സമഗ്രവും ശാശ്വതവുമായ സമാധാനത്തിന് 2002ലെ അറബ് സമാധാന കരാർ പ്രകാരമുള്ള ദ്വിരാഷ്‍ട്ര പരിഹാരം മാത്രമാണ് പോംവഴിയെന്നും സൗദി ചൂണ്ടിക്കാട്ടി. പലസ്‌തീന് മേലുള്ള ആവർത്തിച്ചുള്ള ഇസ്രയേൽ ആക്രമണത്തേയും പ്രത്യേകിച്ച് വിശുദ്ധ റമദാനിൽ മസ്‌ജിദുൽ അഖ്‌സയിലെ ആരാധനാകർമങ്ങൾ തടയുന്ന നടപടിയെയും സൗദി അപലപിച്ചു.

Most Read: സിൽവർ ലൈൻ സംവാദം ഇന്ന്; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE