കോട്ടച്ചേരി മേൽപാലം തുറന്നു; ലെവൽ ക്രോസുകളില്ലാത്ത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്

By News Desk, Malabar News
kottachery-railway over bridge
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: ലവൽ ക്രോസുകള്‍ ഇല്ലാത്ത കേരളമെന്ന സ്വപ്‌ന പദ്ധതിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് കോട്ടച്ചേരി മേൽപാലത്തിന്റെ ഉൽഘാടനത്തിലൂടെ ആരംഭിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലവൽക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്‌ന പദ്ധതി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിർത്തി പൊതുമരാമത്ത് വകുപ്പ് നേതൃപരമായ പങ്കു വഹിക്കും. മറ്റു തടസങ്ങളില്ലെങ്കിൽ കേരളത്തിൽ ഈ വർഷം തന്നെ 9 റെയിൽവേ മേൽപാലം റോഡ്‌സ്‌ ആൻ‍ഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷൻ പൂർത്തിയാക്കും.

പൊതുമരാമത്ത് വകുപ്പിന്റെ 200 കോടിയുടെ പദ്ധതികൾ ജില്ലയിൽ നടപ്പിലായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. സിഎച്ച് കുഞ്ഞമ്പു എംഎൽഎ, മുൻ എംപി പി കരുണാകരൻ, കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, നഗരസഭാധ്യക്ഷ കെവി സുജാത, കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്‌ഠൻ, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ, ആർബിഡിസികെ ജനറൽ മാനേജർ ടിഎസ് സിന്ധു, സതേൺ റെയിൽവേ സിഎഒ രാജേന്ദ്ര പ്രസാദ് ജിങ്കാർ എന്നിവർ പ്രസംഗിച്ചു.

Most Read: തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങൾ; പരിഹാര സെല്ലുകൾ ഭാവനയിൽ മാത്രമെന്ന് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE