കോഴിക്കോട്: പുതുപ്പാടിയിൽ ഗൃഹനാഥനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാട് റാട്ടകുന്നുമ്മൽ താമസിക്കുന്ന വില്യമംഗലത്ത് ജോൺസൻ (56) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി കാണാതായ ജോൺസണെ ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
താമരശ്ശേരി പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.
പരേതയായ കുഞ്ഞുമോള്‍ ആണ് ജോൺസന്റെ ഭാര്യ. മക്കൾ: ഡോൻസി, ജാൻസി, ആൻസി മരുമക്കൾ: കൃഷ്ണകുമാർ (എറണാകുളം), മുംതാസ് (എറണാകുളം), ജിൻസൺ (വള്ളിയാട്).
Most Read: പ്രതിപക്ഷ നേതാവാകാനില്ല; അഖിലേഷ് യാദവ് എംഎൽഎ സ്ഥാനം രാജിവച്ചേക്കും







































