കീവ്: ഇന്നലെ ആരംഭിച്ച യുക്രൈന്‍-റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ താൽക്കാലികമായി അവസാനിപ്പിച്ചെന്നും ഇന്ന് വീണ്ടും തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ സമയം ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച തുടങ്ങിയത്.
യുക്രൈനില്‍ റഷ്യ അടിയന്തരമായി വെടിനിർത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിൻമാറണമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ആവശ്യപ്പെട്ടു. എന്നാല്‍, സൈനിക നടപടി തുടരുമെന്നും യുക്രൈൻ പോരാട്ടം നിർത്തിയാല്‍ മാത്രമേ തങ്ങള്‍ പിൻമാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍ ഇന്നലെ വ്യക്‌തമാക്കിയത്.
മുൻപ് നടന്ന മൂന്നു ചര്‍ച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്‌ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവര്‍ത്തിച്ചു.
Read Also: ഐഎസ്എൽ രണ്ടാംപാദ സെമി; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും








































