കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഏഴ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
സംഭവം നടന്നയുടൻ പുറത്തെത്തിച്ചതിനാൽ രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പശ്‌ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടവർ. കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള ഇലക്‌ട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നതിനിടെ ആയിരുന്നു അപകടം. ആഴമുള്ള കുഴിയെടുക്കാനായി മണ്ണെടുക്കുന്നതിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് മേലേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ രണ്ടുപേരെ പുറത്തെത്തിച്ചിരുന്നു. പിന്നീട് തിരച്ചിലിനിടെ നാല് പേരെ കൂടി രക്ഷപെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
Most Read: ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ക്ക് എതിരായ പരാതി; കൂടുതൽ പേർ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ








































