വാഷിംഗ്‌ടൺ: അമേരിക്കയും യുഎസും തമ്മിൽ സംഘർഷം ഉണ്ടാവാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് പെന്റഗൺ. യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ സ്‌ഥാപിക്കില്ലെന്നും പെന്റഗൺ വ്യക്‌തമാക്കി.
“യുഎസ് യുക്രെയ്‌നിലെ ശത്രുതയിൽ പങ്കെടുക്കില്ല, രാജ്യത്തിന് മുകളിൽ ഒരു വിമാന നിരോധിത മേഖല സ്‌ഥാപിക്കില്ല, അമേരിക്കയും റഷ്യയും തമ്മിൽ സംഘർഷം ഉണ്ടാവാൻ ആരും ആഗ്രഹിക്കുന്നില്ല,” പെന്റഗൺ മേധാവി പറഞ്ഞു.
അതേസമയം, മോസ്‌കോയുമായി സമഗ്രമായ സമാധാന ചർച്ചകൾക്ക് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആഹ്വാനം ചെയ്‌തു. അല്ലാത്തപക്ഷം യുദ്ധത്തിൽ ഉണ്ടായ നഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ റഷ്യക്ക് തലമുറകൾ വേണ്ടിവരുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
യുക്രൈൻ എപ്പോഴും സമാധാനത്തിനുള്ള പരിഹാരങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും കാലതാമസമില്ലാതെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി അർഥവത്തായതും സത്യസന്ധമായതും ആയ ചർച്ചകൾ വേണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.
“എല്ലാവരും ഇപ്പോൾ എന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് മോസ്‌കോ. ഒരു ചർച്ചയുടെ സമയം വന്നിരിക്കുന്നു, സംസാരിക്കാനുള്ള സമയമാണിത്. യുക്രൈന്റെ പ്രാദേശിക സമഗ്രതയും നീതിയും പുനഃസ്‌ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം, റഷ്യയുടെ നഷ്‌ടം നിങ്ങൾക്ക് വീണ്ടെടുക്കാൻ നിരവധി തലമുറകൾ വേണ്ടിവരും,”- സെലെൻസ്‌കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Most Read: പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണം ഇന്ന്; 10 മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്യും







































