ന്യൂഡെൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കും ബാറ്ററി ഉൽപാദനത്തിനുമായി 1.3 ബില്യൺ ഡോളർ (10,445 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജാപ്പനീസ് കാർ നിർമാണ കമ്പനി സുസുകി മോട്ടോഴ്‌സ് അറിയിച്ചു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപം നടത്താൻ സുസുകി ഒരുങ്ങുന്നത്.
വൈദ്യുത വാഹനങ്ങളുടെയും, ബാറ്ററികളുടെയും പ്രാദേശിക നിർമാണത്തിനായി ഏകദേശം 150 ബില്യൺ യെൻ (ഏകദേശം 104.4 ബില്യൺ രൂപ) നിക്ഷേപിക്കുന്നതിന് സുസുക്കി മോട്ടോർ കോർപ്പറേഷൻ ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു; സുസുകി പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. ന്യൂഡെൽഹിയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ വച്ചാണ് കരാറിൽ ഒപ്പുവച്ചതെന്നാണ് റിപ്പോർട്.
Read Also: മലപ്പുറത്ത് ഗ്യാലറി തകർന്നുവീണ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു







































