മലപ്പുറം: പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പോലീസിന്റെ അന്വേഷണം. മൽസരം കാണാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തിരുന്നു. മണ്ണിൽ വെള്ളം കെട്ടിനിന്നതിനാൽ, മുളയും കമുകും ഉപയോഗിച്ചുണ്ടാക്കിയ താൽക്കാലിക ഗ്യാലറിയുടെ കാലുകൾ താഴ്‌ന്നു പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഉൾക്കൊള്ളാവുന്നതിലും അധികം പേർ കളി കാണാൻ എത്തിയതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
യുണെറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മൽസരത്തിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗ്യാലറിയാണ് തകര്‍ന്നു വീണത്. നൂറോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Read Also: കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്