ആലപ്പുഴ: സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതില്‍ എതിര്‍പ്പറിയിച്ച് ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി. സിഐയായ ജോസ് മാത്യുവിനാണ് വധഭീഷണി മുഴക്കി കത്ത് ലഭിച്ചത്. എല്‍ഡിഎഫിനുവേണ്ടി വിഐപി രക്‌തസാക്ഷി ആകരുതെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്. ചെങ്ങന്നൂര്‍ സ്‌റ്റേഷനിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
‘മൂലധനം വര്‍ധിപ്പിക്കാനുള്ള സഖാക്കളുടെ ശ്രമത്തിനിടെ താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണ’മെന്ന തരത്തില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. സിപിഎമ്മിന്റെ ചട്ടുകമായ താങ്കള്‍ക്ക് ഇനി എന്തെല്ലാം നഷ്‌ടങ്ങളാണ് ഉണ്ടാകാനിരിക്കുന്നതെന്ന് താമസിയാതെ മനസിലാകുമെന്നും കത്തിൽ ഭീഷണി മുഴക്കുന്നു.
Most Read: ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്







































