ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി

By Trainee Reporter, Malabar News
Fishermen stranded in the Seychelles return home
Ajwa Travels

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ സംഘത്തെ കോസ്‌റ്റ്‌ഗാർഡ് തടഞ്ഞുവെച്ചത്. സെയ്‌ഷെൽസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് മൽസ്യത്തൊഴിലാളികൾക്ക് നാട്ടിലേക്ക് പുറപ്പെടാൻ സാധിച്ചത്.

വിഴിഞ്ഞം സ്വദേശികളായ തോമസ്, ജോണി, പൂവാർ സ്വദേശികളായ വിൻസന്റ്, ഡൊണാൾഡ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്ന മലയാളികൾ. ഇന്ത്യൻ ഹൈക്കമ്മീഷൻ മൽസ്യത്തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ ആണ് ഇവർക്ക് ആവശ്യമായ നിയമസഹായം നൽകിയത്.

വിഴിഞ്ഞത്ത് നിന്ന് അഞ്ച് ബോട്ടുകളിലായി മീൻ പിടിക്കാൻ പോയ 61 പേരാണ് സെയ്‌ഷെൽസ്‌ നാവികസേനയുടെ പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് പുറപ്പെട്ടതായിരുന്നു ഇവർ. മാർച്ച് 12നാണ് സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് മൽസ്യ തൊഴിലാളികൾ പിടിയിലായത്. മൽസ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്‌തമായ സെയ്‌ഷെൽസിൽ ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരുന്നു.

Most Read: സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE