സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്

By News Desk, Malabar News
Protest Against K Rail
Ajwa Travels

കോട്ടയം: നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. 105 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൻ പ്രതിഷേധമാണ് നട്ടാശേരിയിൽ അരങ്ങേറുന്നത്. പുഴിയിലപ്പടി എന്ന പ്രദേശത്ത് തന്നെയാണ് ഇന്നും ഉദ്യോഗസ്‌ഥർ കല്ലിടാനായി എത്തിയത്.

രാവിലെ 7.45ഓട് കൂടി തഹസിൽദാർ ഉൾപ്പടെയുള്ള സംഘം സ്‌ഥലത്ത് എത്തിയിരുന്നു. രാവിലെ മുതൽ തന്നെ നാട്ടുകാർ ഇവിടെ സംഘടിച്ചിട്ടുണ്ട്. കൂടുതൽ പോലീസുകാർ ഉടൻ തന്നെ ഇവിടെ എത്തിച്ചേരും. കല്ലിടാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

ഇതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്നും പ്രതിഷേധം തുടരും. ചോറ്റാനിക്കരയിൽ രാപ്പകൽ സമരമാണ്. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ മേധാ പട്കർ പങ്കെടുക്കും. തിരുവനന്തപുരം ചിറയിൻകീഴ് മണ്ഡലത്തിലെ മുരുക്കുംപുഴയിൽ നാട്ടിയ സിൽവർ ലൈൻ കല്ലുകൾ പിഴുതെടുത്ത് ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ നാട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Most Read: ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; എസ്‌ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE