സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യം; ഗതാഗത മന്ത്രി ആന്റണി രാജു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സമരക്കാർക്ക് അറിയാം. എന്നാൽ, ഈ പരീക്ഷാ സമയത്ത് ജനങ്ങളെ വെല്ലിവിളിച്ചു കൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്‌മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

ട്രേഡ് യൂണിയനുകൾ അവരുടെ സമ്മർദ്ദം കൊണ്ടാണ് അവകാശങ്ങൾ നേടിയെടുത്തതെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാർജ് വർധനവ് സംബന്ധിച്ച് സർക്കാർ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങൾ ഉണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാൽ ഓരോരുത്തർക്കായി വേഗം വേഗം ചാർജ് കൂട്ടാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ. ചാർജ് വർധന ഉണ്ടാകില്ലെന്ന നിഷേധാത്‌മമക സമീപനമാണ് സർക്കാർ തീരുമാനിച്ചതെങ്കിൽ സമരത്തിന് ന്യായീകരണം ഉണ്ടായേനെ. ഇനിയും ചർച്ച വേണമെന്നാണ് പറയുന്നതെങ്കിൽ അതിനും സർക്കാർ തയ്യാറാണെന്നും ഗതാഗത മന്ത്രി വ്യക്‌തമാക്കി. അതേസമയം, സംസ്‌ഥാനത്ത്‌ ഇന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം ഭാഗികമാണെന്നാണ് വിവരം.

മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപാ പത്ത് പൈസയാക്കി ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ. ഇതേ ആവശ്യം ഉയർത്തി ബസുടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ചാർജ് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. ചാർജ് വർധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നില്ല.

ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്‌ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നത്. അതേസമയം, ബജറ്റിൽ കെഎസ്ആർടിസിക്ക് തുക വകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകൾക്ക് അമർഷം ഉണ്ട്. സംസ്‌ഥാനത്ത്‌ നിലവിൽ സർവീസ് നടത്തുന്ന എണ്ണായിരത്തോളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

Most Read: പീഡന പരാതി; സിഐ സൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE