കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്‌ധന്‍ സായ് ശങ്കര്‍ കസ്‌റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം.
ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
Read Also: യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു