റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ സംഘർഷമുണ്ടാക്കിയ രണ്ട് തീർഥാടകരെ പിടികൂടി. സഫ, മർവക്കിടയിൽ വെച്ചാണ് രണ്ടുപേർ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. രണ്ട് പേർക്കുമെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉംറ നിർവഹിക്കാനും നമസ്കരിക്കാനും ഇരുഹറമുകളിലും എത്തുന്നവർ ഈ സ്ഥലങ്ങളുടെ പവിത്രത കാത്ത് സൂക്ഷിക്കണമെന്നും സമാധാനം പാലിക്കണമെന്നും ഹറം സുരക്ഷാ സേന ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
Most Read: കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?