മക്കയിലെ മസ്‌ജിദുൽ ഹറമിൽ തീർഥാടകരുടെ കയ്യാങ്കളി; അറസ്‌റ്റ്‌

By News Desk, Malabar News
Umrah Pilgrims Will Be Fined If They Not Returned After Expiry Date
Ajwa Travels

റിയാദ്: മക്കയിലെ മസ്‌ജിദുൽ ഹറമിൽ സംഘർഷമുണ്ടാക്കിയ രണ്ട് തീർഥാടകരെ പിടികൂടി. സഫ, മർവക്കിടയിൽ വെച്ചാണ് രണ്ടുപേർ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. രണ്ട് പേർക്കുമെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉംറ നിർവഹിക്കാനും നമസ്‌കരിക്കാനും ഇരുഹറമുകളിലും എത്തുന്നവർ ഈ സ്‌ഥലങ്ങളുടെ പവിത്രത കാത്ത് സൂക്ഷിക്കണമെന്നും സമാധാനം പാലിക്കണമെന്നും ഹറം സുരക്ഷാ സേന ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

Most Read: കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE