ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,088 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,38,016 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.23 ശതമാനവുമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ദിവസം 26 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. ഇതുവരെ 5,21,736 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
നിലവിൽ 11,058 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം കേസുകളുടെ 0.03 ശതമാനമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1081 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,25,02,454 പേരാണ് രോഗമുക്‌തി നേടിയത്. രോഗമുക്‌തി നിരക്ക് 98.76 ശതമാനമായി തുടരുകയാണ്.
Most Read: ചാമ്പ്യൻസ് ലീഗ്; ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ സെമിയിലേക്ക്








































