ചാമ്പ്യൻസ് ലീഗ്; ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ സെമിയിലേക്ക്

By Staff Reporter, Malabar News
bayern-vs-villareal
Ajwa Travels

ബെർലിൻ: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി സ്‌പാനിഷ് ക്ളബ് വിയ്യാറയല്‍ സെമിയില്‍. ബയേണിന്റെ സ്വന്തം മൈതാനമായ അലയന്‍സ് അരീനയിൽ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമനില പിടിച്ചതോടെയാണ് വിയ്യാറയല്‍ സെമിയിലേക്ക് മുന്നേറിയത്.

ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണിനെ 1-0ന് പരാജയപ്പെടുത്തിയ വിയ്യാറയല്‍ രണ്ടാം പാദത്തില്‍ ടീമിന്റെ കരുത്തുറ്റ പ്രതിരോധ മികവില്‍ 1-1ന് സമനില പിടിച്ചു. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയം. ഇത് രണ്ടാം തവണ മാത്രമാണ് വിയ്യാറയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്.

ഇതിനു മുൻപ് 2005-06 സീസണിലായിരുന്നു ടീമിന്റെ ആദ്യ സെമി പ്രവേശനം. ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ആനുകൂല്യം ഉണ്ടായിരുന്നതിനാല്‍ ടീമിനെ പ്രതിരോധത്തിന്റെ സകല പാഠങ്ങളും പഠിപ്പിച്ചാണ് കോച്ച് ഉനായ് എമിറി വിയ്യാറയലിനെ കളത്തിലിറക്കിയത്. ഈ തന്ത്രം വിജയിക്കുകയും ചെയ്‌തു.

Read Also: കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE