കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും

By Staff Reporter, Malabar News
kavya-madhavn
Ajwa Travels

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്‌മസരോവരം എന്ന വീട്ടിലെത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനും സഹോദരൻ അനൂപിനും ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്‌ത്രീയെന്ന പരിഗണനയും കാവ്യയ്‌ക്ക് ലഭിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു. ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ആദ്യം മുതൽ തന്നെ ഭാര്യയായ കാവ്യ ഉന്നയിച്ചിരുന്നു.

സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്‌ഥലം നിർദ്ദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ. തുടർന്നാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയത്.

ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പോലീസ് ക്ളബിൽ ഹാജരാകണമെന്നാണ് നേരത്തെ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാറിനൊപ്പവും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കിയിരുന്നു.

Read Also: സമാധാന ചർച്ചകളുടെ വഴിയടഞ്ഞു; വ്ളാദിമിർ പുടിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE