കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്‌ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്. പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു. വലത് വാരിയെല്ലിൽ അഞ്ചെണ്ണം പൊട്ടി ശ്വാസകോശത്തിൽ കയറിയ നിലയിലായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. ജിഷ്‌ണുവിനെ അവശനിലയിൽ കണ്ടെത്തിയ സ്‌ഥലത്തും സമീപത്തും ഫോറൻസിക് സംഘം പരിശോധന നടത്തി.
അതേസമയം, നല്ലളം സ്‌റ്റേഷനിൽ നിന്നെത്തിയ പോലീസുകാരുടെ മർദ്ദനമാണ് മരണകാരണമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ജിഷ്‌ണുവിന്റെ കുടുംബം. കൽപറ്റ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്‌ച രാത്രി പോലീസ് ജിഷ്‌ണുവിനെ തേടി വീട്ടിൽ എത്തിയത്.
എന്നാൽ, ഓവര്‍സ്‌പീഡില്‍ പോയിട്ട് പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന കേസിൽ 500 രൂപ ഫൈൻ അടക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് മഫ്‌തിയിൽ എത്തിയ പോലീസ് സംഘം ജിഷ്‌ണുവിനെ കൊണ്ട് പോയതെന്ന് വീട്ടുകാർ പറയുന്നു. ഇതിന് ശേഷമാണ് ജിഷ്‌ണുവിനെ വീട്ടിലേക്കുള്ള വഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read: നടിയെ ആക്രമിച്ച കേസ്; ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍








































