കോഴിക്കോട്: വേനല്‍ മഴയില്‍ കോഴിക്കോട്- താമരശേരി മേഖലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.
താമരശേരി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റും മഴയും വ്യാപക നാശനഷ്ടമാണ് വിതച്ചത്. ഇടിമിന്നലില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മരങ്ങള്‍ വീണ് നിരവധി വൈദ്യുതി തൂണികളും തകര്‍ന്നു.
കട്ടിപ്പാറ പഞ്ചായത്തിലെ ചോയോട് കുന്നംപള്ളി സുലൈഖയുടെ വീട് ഇടിമിന്നലില്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ വീടിന്റെ മുന്‍ ഭാഗത്തായിരുന്നതില് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
കൂടാതെ പരപ്പന്‍പോയില്‍ വാടിക്കലില്‍ തെങ്ങ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. കരിമ്പാരതൊടുകയില് ഗഫൂറിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിനോട് ചേര്‍ന്നുള്ള ചുറ്റു മതിലും തകര്‍ന്നു.
Most Read: ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്







































