കാസർഗോഡ്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Most Read: റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും; അനുമതിയായി







































