കോഴിക്കോട്: ജില്ലയിലെ മുക്കം അഗസ്‌ത്യമലയിലെ മാർക്കറ്റിൽ നിന്നും പഴയ മൽസ്യം പിടികൂടി. പഴകിയ, പുഴുവരിച്ച മൽസ്യമാണ് ഇവിടെ നിന്നും പിടികൂടിയത്.
കടയ്‌ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമായി തുടരുകയാണ്. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ദിവസം 44 സ്‌ഥാപനങ്ങളിൽ പരിശോധന നടന്നിരുന്നു. മോശം സാഹചര്യത്തിൽ പ്രവർത്തിച്ച 15 സ്‌ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള നടപടി കൈക്കൊണ്ടിരുന്നു.
വടകര, കുറ്റ്യാടി, പെരുവയൽ, കുറ്റിക്കാട്ടൂർ, ബാലുശേരി, എലത്തൂർ എന്നിവിടങ്ങളിൽ ആയിരുന്നു ഇന്നലെ പരിശോധന നടന്നത്.
Most Read: നടൻ ധർമജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്







































