നടൻ ധർമജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

By Staff Reporter, Malabar News
dharmajan-bolgatty
Ajwa Travels

കൊച്ചി: നടൻ ധർമജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ധർമജൻ ബോൾ​ഗാട്ടിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലേയ്‌ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്‌ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസിന്റെ പരാതി.

മൂവാറ്റുപുഴ സ്വദേശി അസീസ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ധർമജൻ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു. എറണാകുളം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ധർമജന് പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പോലീസ് തുടർ നടപടികൾ കൈക്കൊള്ളുക.

Read Also: മഞ്‌ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE