ന്യൂജഴ്സി: ജോണ്സണ് ആന്‍ഡ് ജോണ്സണ് കോവിഡ് വാക്സിന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വച്ചത്. വിപരീത ഫലം എന്തെന്നു സ്ഥിരീകരിച്ചിട്ടില്ല.
മൂന്നാംഘട്ട പരീക്ഷണമാണ് താല്‍ക്കാലികമായി നിര്‍ത്തി വച്ചതെന്നു കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വന്‍കിട മരുന്ന് നിര്‍മ്മാതാക്കളായ ജോണ്സണ് ആന്റ് ജോണ്സണ് നിര്‍മ്മിക്കുന്ന ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പരീക്ഷണമാണ് അമേരിക്കയില്‍ നടന്ന് കൊണ്ടിരുന്നത്. അഡ്26കോവ്2എസ് എന്ന വാക്സിന് കുരങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ചതിന് ശേഷമാണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്.
National News: ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന് അറസ്റ്റിൽ







































