ഛണ്ഡീഗര്‍: ഹരിയാനയില്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വിഭാഗത്തിലെ കണക്കുകള്‍ അനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഹരിയാനയില്‍ കുറ്റകൃത്യങ്ങള്‍ 6 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രി പറഞ്ഞു. പഞ്ച്കുലയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിനായി (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്‌റ്റം- ഇ. ആര്‍. എസ്. എസ്. ) ‘ഡയല്‍ 112‘ സംസ്‌ഥാനത്ത് ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് നിലവില്‍ അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ 100 നമ്പറിലേക്ക് വിളിക്കാനുള്ള സൗകര്യം ഉണ്ടെന്നും ഇതിന് പുറമെയാണ് ‘ഡയല്‍ 112‘ നടപ്പില്‍ വരുത്തുന്നതെന്നും ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തില്‍ പുതിയ ഇ. ആര്‍. എസ്. എസ്. സംവിധാനം തൃപ്‌തികരമാണെന്ന് കണ്ടെത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണം; പ്രതി പിടിയില്‍







































