ഹരിയാനയിൽ സഹോദരിമാരെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; 4 പേർ അറസ്‌റ്റിൽ

By News Desk, Malabar News
Rape Case Haryana
Ajwa Travels

സോനിപത്: ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാൽസംഗം ചെയ്‌ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. പെൺകുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനഞ്ചും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ അറസ്‌റ്റ്‌ ചെയ്‌തു.

ഓഗസ്‌റ്റ്‌ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ പെൺകുട്ടികളെ ബലാൽസംഗം ചെയ്യുകയും കീടനാശിനി കുടിപ്പിക്കുകയുമായിരുന്നു. കുട്ടികൾക്ക് പാമ്പുകടിയേറ്റതാണ് എന്ന് പുറത്തുപറയണമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. 22നും 25നും ഇടയിൽ പ്രായമുള്ളവരാണ് അറസ്‌റ്റിലായ പ്രതികളെന്നാണ് പ്രാഥമിക വിവരം.

Also Read: ജമ്മു കശ്‌മീരില്‍ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE