ജമ്മു കശ്‌മീരില്‍ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

By Syndicated , Malabar News
Adil-Farooq
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് കശ്‌മീര്‍ പോലീസിന്റെ പിടിയിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിലെ അംഗമാണ് ഇയാളെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാളെ പിടികൂടാൻ സാധിച്ചില്ല. ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്‍റ്റിലായത്.

ഇയാളുടെ ചോദ്യം ചെയ്യല്‍ നടക്കുന്നുവെന്നും കൂടുതല്‍ അറസ്‌റ്റ് ഉടൻ പ്രതീക്ഷിക്കാമെന്നും കശ്‌മീർ പോലീസ് ട്വീറ്റ് ചെയ്‌തു. അതേസമയം ഇന്നുച്ചയോടെ ശ്രീനഗറിനടുത്ത് ഗ്രനേഡ് ആക്രമണമുണ്ടാവുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Read also: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ തിരികെ എത്തണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE