ഷാങ്ഹായ്: ചൈനീസ് സിറ്റിയായ ഷാങ്ഹായിൽ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് വ്യക്തമാക്കി അധികൃതർ. നിലവിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്.
രോഗബാധയിൽ കുറവ് ഉണ്ടായതോടെ കഴിഞ്ഞ ബുധനാഴ്ച ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കൂടാതെ പല നിയന്ത്രണങ്ങൾക്കും കഴിഞ്ഞ ആഴ്ച ഇളവുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ മാസ്ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും, കൂട്ടം കൂടാതിരിക്കലും തുടരണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മിക്കയിടങ്ങളിലും ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ വീട് വിട്ട് സഞ്ചരിക്കാൻ അനുമതി ഉണ്ടെങ്കിലും ഹൗസിംഗ് കോമ്പൗണ്ടുകൾ വിടുന്നതിനും നിയന്ത്രണമുണ്ട്.
Read also: നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹെറോയിനുമായി വിദേശപൗരൻ പിടിയിൽ







































