തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. ജൂണ്‍ 3,5,6 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.
ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ആറാം തീയതിവരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട് നിലവിലുണ്ടാകും. ഇന്നലെ 11 ജില്ലകളിൽ യെല്ലോ അലർട് പുറപ്പെടുവിച്ചിരുന്നു.
Read Also: 100 ശതമാനം വാക്സിനേഷൻ; നേട്ടവുമായി യുഎഇ







































