ദുരിതാശ്വാസ ക്യാമ്പുകൾ; കൊല്ലത്തും കോട്ടയത്തും നാളെ സ്‌കൂളുകൾക്ക് അവധി

By Trainee Reporter, Malabar News
Heavy Rain In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ് തെൻമല,ശൂരനാട് നോർത്ത്, ഗവ, എൽപിഎസ് അഴകിയകാവ്‌ കുന്നത്തൂർ, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ. എൽപിഎസ് പേരൂർ എന്നീ സ്‌കൂളുകൾക്കാണ് അവധി.

കോട്ടയം ജില്ലയിൽ വേളൂർ സെന്റ് ജോൺ എൽപിഎസ്, പുളിനാക്കൽ സെന്റ് ജോൺ യുപിഎസ്, കല്ലുപുരയ്‌ക്കൽ ഗവ, എൽപിഎസ്, കല്ലുപുരയ്‌ക്കൽ ഗവ, യുപിഎസ് എന്നീ സ്‌കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE