100 ശതമാനം വാക്‌സിനേഷൻ; നേട്ടവുമായി യുഎഇ

By Staff Reporter, Malabar News
Covid Cases Increased In UAE And 2655 New Cases
Ajwa Travels

ദുബായ്: വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 2020 ഡിസംബര്‍ മുതലാണ് രാജ്യത്തെ അര്‍ഹരായ ആളുകളിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കല്‍ യുഎഇ ആരംഭിച്ചത്. കോവിഡിനെതിരായ പോരാട്ടത്തില്‍ വീണ്ടും ലോകത്തിന് അഭിമാനമായിരിക്കുകയാണ് യുഎഇ ഇപ്പോൾ.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു വാക്‌സിന് വിതരണം ചെയ്‌തത്. മുന്നണി പോരാളികള്‍, വളണ്ടിയര്‍മാര്‍, വാക്‌സിന്‍ പ്രത്യേകതകളനുസരിച്ച് വിവിധ പ്രായക്കാരായ ആളുകള്‍, ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിങ്ങനെ വാക്‌സിനേഷന്‍ യോഗ്യരായ എല്ലാവര്‍ക്കും ലഭ്യമാക്കി പ്രതിരോധ ശേഷി ഉറപ്പ് വരുത്താനാണ് രാജ്യത്തെ ക്യാംപയിന്‍ ലക്ഷ്യമിട്ടത്.

Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE