തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണം. കേസില്‍ ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
അതിനിടെ വിഡി സതീശന് നേരെ വന്ന വധഭീഷണിയിൽ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ അനിൽകുമാർ ഡിജിപി അനിൽകാന്തിന് പരാതി നൽകി. സിനി ജോയ്, സിറാജു നരിക്കുനി എന്നിവർക്കും, ‘സഖാവ് കേരള’ എന്ന പ്രൊഫൈലിനുമെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന് നേരെ വധഭീഷണി മുഴക്കിയത്. വിഡി സതീശന്റെ ചിത്രം സഹിതം ‘ആറ് മാസത്തിനുള്ളിൽ നിന്റെ ഭാര്യ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കേണ്ടി വരും’ എന്ന വാചകത്തോടെ പോസ്‌റ്റ് ഇട്ടതിനെതിരെയാണ് പരാതി.
Most Read: ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി







































