കണ്ണൂർ: സ്ത്രീകൾ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ളീല വീഡിയോ അയച്ചതായി പരാതി. വീട്ടമ്മമാരും കന്യാസ്ത്രീകളുമുള്ള ഗ്രൂപ്പിലേക്ക് കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അശ്ളീല വീഡിയോ അയച്ചെന്നാണ് പരാതി. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് പുരോഹിതൻ.
വൈദികനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. നാനൂറിലധികം സ്ത്രീകളുള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് ഫാദർ വീഡിയോ അയച്ചത്. പരാതിയെ തുടർന്ന് വൈദികനെ ചുമതലകളിൽ നിന്ന് നീക്കിയതായി മാനന്തവാടി രൂപത പിആർഒ സാലു എബ്രഹാം അറിയിച്ചു. വീട്ടമ്മമാരുടെ പരാതി രൂപത ഗൗരവമായി കാണുന്നുവെന്നും മൂന്നംഗ കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷം തുടർനടപടി ഉണ്ടാകുമെന്നുമാണ് വിവരം.
എന്നാൽ, തനിക്ക് പിശക് പറ്റിയതാണെന്നാണ് ഫാദർ സെബാസ്റ്റ്യൻ നൽകുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ച വീഡിയോ തിരിച്ചയച്ചപ്പോൾ ഗ്രൂപ്പിലേക്ക് അറിയാതെ എത്തിയതാണെന്നും ഫാദർ പറയുന്നു.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്









































