പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് മരണപ്പെട്ട ഐശ്വര്യയുടെ കുടുംബം. മതിയായ എല്ലാ ചികിൽസയും ഐശ്വര്യക്ക് നൽകിയിരുന്നു എന്നാണ് ഐഎംഎ പാലക്കാട് പ്രസിഡണ്ട് ഡോ. എൻഎം അരുൺ പറഞ്ഞത്.
അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയത്. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എൻഎം അരുൺ പറഞ്ഞു.
ഐഎംഎ ഇത്തരത്തിൽ നിലപാട് എടുത്തത് ഡോക്ടർമാരെ സംരക്ഷിക്കാനാണ് എന്ന് ഐശ്വര്യയുടെ കുടുംബം ആരോപിച്ചു. ഡോക്ടർമാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി.
Most Read: ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും







































