ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും

By News Bureau, Malabar News
Ajwa Travels

കൊച്ചി: ചോദ്യം ചെയ്യലിനായി ഷാജ് കിരൺ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറഡോക്‌ടറേറ്റിനു മുൻപിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫിസിൽ 11 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി ഷാജ് കിരണിന് നോട്ടീസ് നൽകിയിരുന്നു.

സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നത്. ഷാജ് കിരണിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇഡി പരിശോധിക്കും. ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് ഷാജ് കിരൺ അറിയിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിന് ഇന്ന് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് സ്വപ്‌ന സുരേഷിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസിൽ ക്ളബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ.

Most Read: എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE