കൊല്ലം: തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്‌ക്കല്‍ സ്വദേശികളായ ബിസ്‌മി- റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയെന്നാണ് അമ്മ പറയുന്നത്. വൈകിട്ട് നാലിന് കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ ബിസ്‌മി പറഞ്ഞു.
പിന്നീട് അയല്‍വാസികള്‍ എത്തിയാണ് പോലീസിനെ വിവരം അറിയിച്ചത്. അതേസമയം പ്രാഥമിക പരിശോധനയില്‍ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കടയ്‌ക്കല്‍ പോലീസ് അറിയിച്ചു.
Most Read: തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ വീണ്ടും മരണം







































