ഇടുക്കി: അടിമാലി മച്ചിപ്ളാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ബാലമുരുകനാണ് മരിച്ചത്.
ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. ബാലമുരുകനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അടിമാലി പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Most Read: എംപി ഓഫിസ് ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം