തിരുവനന്തപുരം: വയനാട് കൽപറ്റ ബൈപ്പാസ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. അസിസ്‌റ്റൻഡ് എഞ്ചിനീയറെയും അസിസ്‌റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേതാണ് നടപടി. ഇതോടൊപ്പം എക്‌സിക്യൂട്ടീവ് എഞ്ചിനിയറോടും പ്രോജക് ഡയറക്‌ടറോടും മന്ത്രി വിശദീകരണവും തേടി. നിർമാണം ഉടൻ പൂർത്തിയാക്കായില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇറോഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്‌മെന്റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കൽപ്പറ്റ ബൈപ്പാസ് നിർമാണം ഏറ്റെടുത്തത്. നിർമാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവർത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ല. തുടർന്നാണ് നടപടി.
Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ








































