കിടിലൻ ട്രെയിലറുമായി ‘ചാണ’; ചിത്രത്തിൽ ഭീമന്‍ രഘു അസാമാന്യ വേഷപ്പകര്‍ച്ചയിൽ

40 വർഷത്തോളമായി മലയാള ചലച്ചിത്രലോകത്തുള്ള ഭീമൻ രഘു നായക വേഷത്തിലെത്തുന്ന ജീവിത ഗന്ധിയായ പുതിയ ചിത്രമാണ് 'ചാണ'. രാജമാണിക്യത്തിലെ ക്വിന്റൽ വർക്കിയായും റോമിയോയിലെ ഹാസ്യനടനായും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഈ മുൻ പോലീസ് ഓഫീസറുടെ അഭിനയ ജീവിതത്തിലെ വേറിട്ട മുഖമാണ് ചാണയുടെ ട്രെയിലറിൽ കാണാനാകുന്നത്.

By Central Desk, Malabar News
'Chana' _ A Bheeman Raghu Film
Ajwa Travels

1983-ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഭീമൻ രഘു അസാമാന്യ വേഷപ്പകര്‍ച്ചയുമായി എത്തുന്ന പുതിയ ചിത്രമാണ് ‘ചാണ’. നായക വേഷത്തിൽ നിന്ന് വില്ലൻ വേഷങ്ങളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ ഭീമൻ രഘുവിലെ ഇതുവരെ കാണാത്ത മറ്റൊരു മുഖവുമായാണ് ചാണയിൽ നായകനായി എത്തുന്നത്.

'Chana' _ A Bheeman Raghu Film

മനോരമ മ്യൂസിക്‌സിന്റെ യുട്യൂബ് വഴി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പുറത്തിറക്കിയ ‘ചാണ’യുടെ ട്രെയിലറിൽ രഘുവിലെ വേഷപ്പകർച്ച എടുത്തു കാണിക്കുന്നുണ്ട്. ഒരു പിതാവിന്റെ നിസഹായതയും, സർവതും നഷ്‌ടപ്പെട്ട മനുഷ്യന്റെ കണ്ണീരും അതിജീവനവും പ്രതികാരവും എടുത്തു കാണിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.

കെ ശശീന്ദ്രന്‍ കണ്ണൂര്‍ നിർമാണം നിർവഹിക്കുന്ന ചിത്രം ഭീമൻ രഘു തന്നെയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് വംശജന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്‌മിക സംഭവങ്ങളും തുടർന്നുണ്ടാകുന്ന ജീവിത യാത്രയുമാണ് ചാണയുടെ ഇതിവൃത്തം.

'Chana' _ A Bheeman Raghu Film

ഭീമൻ രഘു ആലപിച്ചതുൾപ്പടെ രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്‌ണൻകുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്‌ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്‌ണു, മണികണ്‌ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്‌തരും ചിത്രത്തിൽ വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് അജി അയിലറയാണ്.

പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – സ്വീറ്റി പ്രൊഡക്ഷന്‍സ്, ഡി ഒ പി – ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്‌ടർ – രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്റു , മേക്കപ്പ് – ജയമോഹന്‍, വസ്‌ത്രാലങ്കാരം – ലക്ഷ്‌മണൻ, ആര്‍ട്ട് – അജയ് വര്‍ണ്ണശാല, ഗാനരചന – ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോൾ, മ്യൂസിക് – മുരളി അപ്പാടത്ത്, പശ്‌ചാത്തല സംഗീതം – മണികുമാരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ – രഞ്‌ജിത്‌ ആര്‍ കെ, സ്‌റ്റുഡിയോ – കെ സ്‌റ്റുഡിയോ കൊച്ചി, സ്‌റ്റിൽസ് – ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ, പിആര്‍ഒ – പിആര്‍ സുമേരന്‍, ഡിസൈന്‍ – സജീഷ് എം ഡിസൈന്‍സ്.

Most Read: ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE