വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ

By Desk Reporter, Malabar News
Panakkad Sadikhali Thangal participating in food donation at Vengara Kirathamurthy Temple
Ajwa Travels

മലപ്പുറം: മതസൗഹാർദത്തിന്റെ പ്രതീകമായി മാറി മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്‌ഠ മഹോൽസവം ആരംഭിച്ചത്. മഹോൽസവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്.

ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മഹാത്‌മ്യമേറിയതുമായ അന്നദാന ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി ഇവിടം മാറി. “കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്‌ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്,”- സാദിഖലി തങ്ങൾ പറയുന്നു.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യവും ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികൾക്ക് മാറ്റ് കൂട്ടി. ഉൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മൂവായിരത്തിലധികം ആളുകൾക്കാണ് ക്ഷേത്രകമ്മിറ്റി ജാതി, മത ഭേദമന്യേ അന്നദാനമൊരുക്കിയത്.

Most Read:  കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE