ന്യൂഡെൽഹി: മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷിയുടെ ഉപാധി തള്ളി പ്രതിപക്ഷം. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ രാപകല്‍ സമരം രണ്ടാം ദിവസത്തേക്ക് കടന്നു. വിലക്കയറ്റവും ജിഎസ്ടി നിരക്ക് മാറ്റവും ഉന്നയിച്ച് വികെ ശ്രീകണ്ഠൻ ലോക്സഭയിലും എംപിമാരുടെ സസ്പെന്ഷന് ചൂണ്ടിക്കാട്ടി എളമരം കരീം രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്കി.
ലോക്സഭയിലെയും രാജ്യസഭയിലെയും 24 എംപിമാരാണ് മൂന്ന് ദിവസത്തിനിടെ അച്ചടക്ക നടപടി നേരിട്ടത്. വന്യജീവി സംരക്ഷണ നിയമഭേദഗതി ബില്‍ ലോക്സഭ പരിഗണിച്ചേക്കും. ആന്റി ഡോപ്പിങ് ബില്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്നലെ ലോക്സഭ പാസാക്കി.
Most Read: കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്







































