കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്

By News Desk, Malabar News
Huge fraud in Kannamba Cooperative Bank; Irregularity of five and three quarter crores
Ajwa Travels

പാലക്കാട്: സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചേ മുക്കാല്‍ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്‌ക്കണമെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്‍ച്ചയാകുമ്പോഴാണ് കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്.

കണ്ണമ്പ്ര റൈസ് പാര്‍ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിന് കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്‌കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മിഷന്റെ അന്വേഷണത്തില്‍ ബാങ്ക് ബാങ്ക് സെക്രട്ടറി ആര്‍ സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കി. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്‌ത്തുകയും ചെയ്‌തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്നാണ് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

അഞ്ച് കോടി എഴുപത്തി ആറ് ലക്ഷത്തി അന്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി അന്‍പത്തി ഒന്ന് രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് സെക്രട്ടറിയും ജീവനക്കാരും നേരത്തെയും ഇപ്പോഴത്തെയും ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് തിരിച്ചടയ്‌ക്കണം. ഭരണവകുപ്പിന്റെ അനുമതി തേടാതെ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപമായി വാങ്ങിയ അഞ്ച് കോടിയിലധികം രൂപ കെട്ടിട നിര്‍മാണത്തിനായി വിനിയോഗിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതിയില്ലാതെ ഒരു കോടി രൂപ മുന്‍കൂറായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി. കര്‍ഷകസേവന കേന്ദ്രം നടത്തിപ്പില്‍ ക്രമക്കേട്, സ്‌ഥിരനിക്ഷേപം വകമാറ്റി. ഓണച്ചന്ത നടത്തിപ്പിലെ നഷ്‌ടം, കിട്ടിയ പണം കൃത്യസമയത്ത് ബാങ്കിലടയ്ക്കാതെ കൈവശം വച്ചത്. ഈ തരത്തിലാണ് ക്രമക്കേട്.

മലയോര കര്‍ഷകര്‍ ഉള്‍പ്പടെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കണ്ണമ്പ്ര ബാങ്കിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ സിപിഎം നേതൃത്വവും കടുത്ത അതൃപ്‌തിയിലാണ്. റിപ്പോർട് പരിഗണിച്ച് കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് സഹകരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Most Read: യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പ്രതിഷേധം കനക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE