മാപ്പ് പറയില്ല; പാർലമെന്റ് വളപ്പിൽ രാപ്പകൽ സമരം തുടർന്ന് എംപിമാർ

By News Desk, Malabar News

ന്യൂഡെൽഹി: മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷിയുടെ ഉപാധി തള്ളി പ്രതിപക്ഷം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ രാപകല്‍ സമരം രണ്ടാം ദിവസത്തേക്ക് കടന്നു. വിലക്കയറ്റവും ജിഎസ്‌ടി നിരക്ക് മാറ്റവും ഉന്നയിച്ച് വികെ ശ്രീകണ്‌ഠൻ ലോക്‌സഭയിലും എംപിമാരുടെ സസ്പെന്‍ഷന്‍ ചൂണ്ടിക്കാട്ടി എളമരം കരീം രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.

ലോക്‌സഭയിലെയും രാജ്യസഭയിലെയും 24 എംപിമാരാണ് മൂന്ന് ദിവസത്തിനിടെ അച്ചടക്ക നടപടി നേരിട്ടത്. വന്യജീവി സംരക്ഷണ നിയമഭേദഗതി ബില്‍ ലോക്‌സഭ പരിഗണിച്ചേക്കും. ആന്റി ഡോപ്പിങ് ബില്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്നലെ ലോക്‌സഭ പാസാക്കി.

Most Read: കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE