വിദ്യാർഥിനിയെ എടുത്തെറിഞ്ഞ കേസ്; സൈക്കോ സിദ്ധിഖ് അറസ്‌റ്റിൽ

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് മദ്രസയിലേക്ക് പോയിരുന്ന ഒൻപത് വയസുള്ള വിദ്യാർഥിനിയെ എടുത്തെറിഞ്ഞ കേസിലെ പ്രതി സൈക്കോ സിദ്ധിഖ് അറസ്‌റ്റിലായി. കുട്ടി സാരമായ പരുക്കകളോടെ ചികിൽസയിൽ കഴിയുകയാണ്. ക്രൂരതയുടെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

By Desk Reporter, Malabar News
BJP Activist Arrested for Obstructing Female BLO in Kasargod
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് ക്രൂരത കാണിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് അകാരണമായി പൊക്കിയെടുത്ത് നിലത്തെറിഞ്ഞിരുന്നു. അറസ്‌റ്റിലായ പ്രതി മഞ്ചേശ്വരം സ്വദേശി തന്നെയാണ്.

മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. പരിസര പ്രദേശമായ കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ് എന്ന സൈക്കോ സിദ്ധിഖ്. ഇയാൾ രാവിലെ തന്നെ പൊലീസ് കസ്‌റ്റഡിയിൽ ആയിരുന്നു. ഉച്ചയോടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് ആക്രമണത്തിന് ഇരയായത് പെൺകുട്ടിയാണ്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ്. രാവിലെ ഏഴ് മണിയോടെ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ അടുത്തേക്ക് സിദ്ധിഖ് സാവധാനം നടന്ന് വരികയും ശേഷം പെൺകുട്ടിയെ എടുത്തുയർത്തി എറിയുകയായിരുന്നു.

പെൺകുട്ടിയുടെ സഹപാഠികളായ കുട്ടികൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. ചൈൽഡ് ലൈനിലും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്‌ധ ചികിൽസക്ക് മംഗലാപുരത്തേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE