കാസർഗോഡ്: തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രിയേഷിനെ ഇന്നലെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചെളി പുരണ്ട നിലയിലായിരുന്നു പ്രിയേഷിന്റെ മൃതദേഹം കണ്ടെത്തിയത്. വീടുവിട്ട് ഇറങ്ങുമ്പോൾ പ്രിയേഷ് ഷർട്ട് ധരിച്ചിരുന്നു. എന്നാൽ, മൃതദേഹത്തിൽ ഷർട്ട് ഇല്ലായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പോലീസ് കൊലപാതകമെന്ന സംശയത്തിന്റെ പരിധിയിൽ അന്വേഷണം ആരംഭിച്ചത്.
പ്രിയേഷിന്റെ ആന്തരികാവയവങ്ങൾക്ക് മർദ്ദനം ഏറ്റിരുന്നുവെന്നും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമായിരുന്നു. ഇതായിരിക്കാം മരണകാരണം എന്ന് ഡോക്‌ടർമാർ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. നിലവിൽ രണ്ടുപേരാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്.
Most Read: വിസ്‌മയ കാഴ്‌ച്ചയായി വാർധ; ഇരട്ട മേൽപ്പാതക്ക് ലോക ഗിന്നസ് റെക്കോർഡ്






































