മുഖക്കുരുവും കറുത്ത പാടുകളും നിങ്ങളെ അലട്ടുന്നുണ്ടോ? പ്രകൃതിദത്തമായ പ്രതിവിധിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇത്തരക്കാർക്ക് ഉപയോഗിക്കാവുന്ന മികച്ച ഒരു വസ്‌തുവാണ് തക്കാളി. നമുക്ക് സുലഭമായി ലഭിക്കുന്ന തക്കാളി പോഷക സമൃദ്ധമായ മികച്ചൊരു ഫുഡാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, സൗന്ദര്യത്തിന്റെ കാര്യത്തിലും തക്കാളി മുന്നിൽ തന്നെയാണ്.
തക്കാളിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ മുഖത്തെ സുഷിരങ്ങൾ കുറയ്‌ക്കൽ, ബ്ളാക്ക് ഹെഡ് നീക്കം ചെയ്യൽ, കൊളാജൻ രൂപീകരണം എന്നിവ ഉൾപ്പടെ വിവിധ ചർമ പ്രശ്‌നങ്ങളെ തടയാൻ ഏറെ സഹായകരമാണ്. കൂടാതെ, ടാനിംഗ് തടയുക, എണ്ണ ഉൽപ്പാദനം നിയന്ത്രിക്കുക എന്നിവയ്‌ക്കെല്ലം തക്കാളി ഏറെ ഗുണം ചെയ്യും.
മിക്ക ആളുകളെയും ബാധിക്കുന്ന ഒരു ചർമ പ്രശ്‌നമാണ് മുഖക്കുരു. സാധാരണ ഗതിയിൽ ചർമത്തിലെ സുഷിരങ്ങളോ ബാക്‌ടീരിയകളോ അടങ്ങിയ എണ്ണയാണ് ഇതിന് പ്രധാന കാരണം. വിറ്റാമിനുകളായ എ, സി, കെ എന്നിവ തക്കാളിയിൽ ഉണ്ട്. അവയ്‌ക്ക് ആഴത്തിൽ ശുദ്ധീകരണ സവിശേഷതകളും ഉണ്ട്. ഇത് ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു.
ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാം തക്കാളി സഹായകരമാണ്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്‌ടമായതിനാൽ ചർമത്തിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കുറയ്‌ക്കാൻ തക്കാളി സഹായിക്കുന്നു. മുഖ സൗന്ദര്യത്തിന് തക്കാളി രണ്ടു രീതിയിൽ ഉപയോഗിക്കാം.

ഒന്ന്
തക്കാളിയുടെ നീര് ചർമത്തിൽ തേച്ചുപിടിപ്പിച്ചു 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ചു കഴുകി കളയണം. ഇങ്ങനെ ഒരാഴ്‌ച എങ്കിലും ചെയ്യുകയാണെങ്കിൽ ചർമത്തിലെ പഴയ കോശങ്ങൾ നീക്കം ചെയ്‌ത്, തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിന് തിളക്കം ലഭിക്കും.
രണ്ട്
രണ്ടു ടീസ്‌പൂൺ തക്കാളി ജ്യൂസും രണ്ടു ടീസ്‌പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് മിക്‌സ് ചെയ്‌ത് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖകാന്തി വർധിപ്പിക്കാൻ ഈ പാക്ക് ഗുണം ചെയ്യും.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: ഭാവനയുടെ ഹൊറർ ത്രില്ലർ; ‘ഹണ്ട്’ ന്റെ ചിത്രീകരണം പൂർത്തിയായി








































