ഭാവനയുടെ ഹൊറർ ത്രില്ലർ; ‘ഹണ്ട്’ ന്റെ ചിത്രീകരണം പൂർത്തിയായി

ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ, ഭാവനയുടെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവിന് കൂടി വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 'ചിന്താമണി കൊലക്കേസിന്' ശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണ് ഹണ്ട്. മെഡിക്കൽ കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, ഡോ. കീർത്തി എന്ന ശക്‌തയായ കഥാപാത്രവുമായാണ് ഭാവന എത്തുന്നത്.

By Trainee Reporter, Malabar News
hunt-movie
Ajwa Travels

വർഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങി ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഭാവനയുടെ പുതിയ ചിത്രം ‘ഹണ്ട്’ ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ, ഭാവനയുടെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവിന് കൂടി വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘ചിന്താമണി കൊലക്കേസിന്’ ശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണ് ഹണ്ട്. മെഡിക്കൽ കാമ്പസിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, ഡോ. കീർത്തി എന്ന ശക്‌തയായ കഥാപാത്രമായാണ് ഭാവന എത്തുന്നത്. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഹണ്ട് അവതരിപ്പിക്കുന്നത്.

കീർത്തി എന്ന സ്‌ത്രീ കഥാപാത്രത്തിനാണ് ചിത്രത്തിൽ ഏറെ മുൻ‌തൂക്കം. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ശക്‌തയായ കഥാപാത്രവുമായി ഭാവന എത്തുമ്പോൾ പ്രേക്ഷകർ ഇരു കൈയും നീട്ടി ഏറ്റെടുക്കുമെന്നാണ് വിലയിരുത്തൽ.

നീണ്ട ഇടവേളക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’വിലൂടെ മഞ്‌ജു വാര്യരും, ‘ഒരുത്തി’യിലുടെ നവ്യാ നായരും ശക്‌തയായ സ്‌ത്രീ കഥാപാത്രവുമായി മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഈ വിഭാഗത്തിലേക്കാണ് ഹണ്ടിലൂടെ ഭാവനയും എത്തുന്നത്.

hunt movie

സിനിമയിൽ അതിഥി രവിയും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ഡോ. സാറ എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. അജ്‌മൽ അമീർ, രാഹുൽ മാധവ്, അനു മോഹൻ, രഞ്‌ജി പണിക്കർ, ചന്തു നാഥ്‌, ജി സുരേഷ് കുമാർ, നന്ദു ലാൽ, ഡെയ്‌ൻ ഡേവിഡ്, വിജയ കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.

ജയലക്ഷ്‌മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‌ണനാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ നിഖിൽ എസ് ആനന്ദ് ആണ് ഹണ്ടിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ജാക്‌സൺ ഛായാഗ്രഹണം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അജാസാണ്. ഹരി നാരായണൻ, സന്തോഷ് വർമ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

ബോബനാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ-സഞ്‌ജു ജെ, മേക്കപ്പ്-ബി ശങ്കർ, സ്‌റ്റിൽസ് ഹരി തിരുമല. മേക്കപ്പ്-പിവി ശങ്കർ, കോസ്‌റ്റ്യൂം ഡിസൈനർ- ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- മനു സുധാകർ, പിആർഒ-വാഴൂർ ജോസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Most Read: അമ്പതടിയിലേറെ താഴ്‌ചയിൽ വീണ് യുവാവ്; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE