തിരുവനന്തപുരം: ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്‌സിൻ നൽകുകയെന്നും മന്ത്രി അറിയിച്ചു.
അവശ്യമരുന്ന് അല്ലാത്തതിനാൽ നേരത്തെ കാരുണ്യ വഴി വാക്‌സിൻ നൽകിയിരുന്നില്ല. എന്നാൽ ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതോടെ അത് പൂഴ്‌ത്തിവച്ച് ചില മെഡിക്കല്‍ സ്‌റ്റോറുകൾ സാഹചര്യം മുതലെടുത്തു. 200 രൂപയില്‍ താഴെ വിലയുള്ള ടൈഫോയിഡ് വാക്‌സിൻ ലഭ്യമായിട്ടും പൂഴ്‌ത്തിവച്ച് 2000 രൂപ വില വരുന്ന മരുന്നുകൾ വിൽക്കുകയാണ് ഇവർ ചെയ്‌തത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയുടെ തീരുമാനം.
Must Read: ബ്ളാക് മെയ്ൽ പൊളിറ്റിക്‌സ്: ബിബിസിയിലെ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി







































