ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും

കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്‌സിൻ നൽകുകയെന്ന് മന്ത്രി അറിയിച്ചു

By Web Desk, Malabar News
karunya-pharmacy
Representational Image
Ajwa Travels

തിരുവനന്തപുരം: ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്‌സിൻ നൽകുകയെന്നും മന്ത്രി അറിയിച്ചു.

അവശ്യമരുന്ന് അല്ലാത്തതിനാൽ നേരത്തെ കാരുണ്യ വഴി വാക്‌സിൻ നൽകിയിരുന്നില്ല. എന്നാൽ ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതോടെ അത് പൂഴ്‌ത്തിവച്ച് ചില മെഡിക്കല്‍ സ്‌റ്റോറുകൾ സാഹചര്യം മുതലെടുത്തു. 200 രൂപയില്‍ താഴെ വിലയുള്ള ടൈഫോയിഡ് വാക്‌സിൻ ലഭ്യമായിട്ടും പൂഴ്‌ത്തിവച്ച് 2000 രൂപ വില വരുന്ന മരുന്നുകൾ വിൽക്കുകയാണ് ഇവർ ചെയ്‌തത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ മന്ത്രിയുടെ തീരുമാനം.

Must Read: ബ്ളാക് മെയ്ൽ പൊളിറ്റിക്‌സ്: ബിബിസിയിലെ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE