ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിയ സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ ഹൈക്കോടതിയിൽ ആവശ്യപ്പെടുക.
സെഷൻസ് കോടതി വിധിയിൽ അപാകത ഉണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും. അതേസമയം, രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്‌ന കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി ബീഹാർ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശവുമായി ബന്ധപ്പെട്ട ബീഹാറിലെ കേസിലാണ് പാറ്റ്ന കോടതി നേരിട്ട് ഹാജരാകാൻ രാഹുലിനോട് ആവശ്യപ്പെട്ടത്.
ബിജെപി നേതാവ് സുശീൽ കുമാർ മോദിയായിരുന്നു ബീഹാറിലെ പരാതിക്കാരൻ. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാൻ സാധിച്ചില്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്‌ക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ രാഹുലിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുമെന്നതാണ് നിലവിലെ അവസ്‌ഥ.
Most Read: ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം







































